Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Review Verdict

ബാലവിവാഹം: പാക് കോടതി വിധി പുനഃപരിശോധിക്കുന്നു

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ പ​തി​മൂ​ന്നു​കാ​രി​യാ​യ ക്രി​സ്ത്യ​ൻ പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നും ബാ​ല​വി​വാ​ഹ​ത്തി​നും ഇ​ര​യാ​ക്കി​യ കേ​സി​ൽ പാ​ക് ഫെ​ഡ​റ​ൽ ഭ​ര​ണ​ഘ​ട​നാ കോ​ട​തി മു​ൻ​ വി​ധി പു​നഃ​പ​രി​ശോ​ധി​ക്കു​ന്നു.‌‌‌‌

2025 ജൂ​ലൈ​യി​ൽ ഷെ​ഹ്ര​യാ​ർ അ​ഹ​മ്മ​ദ് എ​ന്ന 30കാ​ര​ൻ ത​ട്ടി​ക്കൊ​ണ്ടു​പോ​യ മ​രി​യ ഷ​ഹ​ബാ​സ് എ​ന്ന പെ​ൺ​കു​ട്ടി​യെ അ​ക്ര​മി​ക്കൊ​പ്പം വി​ട്ട​യ​ച്ച കോ​ട​തി​യു​ടെ വി​വാ​ദ ഉ​ത്ത​ര​വാ​ണ് പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​ത്. ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​വ​ഗ​ണി​ച്ച്, ശാ​രീ​രി​ക രൂ​പം മാ​ത്രം നോ​ക്കി പ്രാ​യം വി​ല​യി​രു​ത്തി​യാ​ണ് മു​ന്പ് കോ​ട​തി കു​ട്ടി​യെ അ​ക്ര​മി​ക്കൊ​പ്പം വി​ട്ട​യ​ച്ചി​രു​ന്ന​ത്. ഇ​തി​നെ​തി​രേ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.

ആ​ഗോ​ള​ത​ല​ത്തി​ൽ മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി വാ​ദി​ക്കു​ന്ന അ​ലൈ​ൻ​സ് ഡി​ഫെ​ൻ​ഡിം​ഗ് ഫ്രീ​ഡം (എ​ഡി​എ​ഫ്) ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ന്ന സം​ഘ​ട​ന​യു​ടെ പി​ന്തു​ണ​യോ​ടെ ന​ട​ക്കു​ന്ന ഈ ​കേ​സി​ൽ ഈ ​മാ​സം 24ന് ​കോ​ട​തി ആ​ദ്യ വാ​ദം കേ​ൾ​ക്കും. വി​ഷ​യ​ത്തി​ൽ യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് ഉ​ൾ​പ്പെ​ടെ ഇ​ട​പെ​ടു​ക​യും കു​ട്ടി​യെ ഉ​ട​ൻ കു​ടും​ബ​ത്തി​നു കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ്ര​മേ​യം പാ​സാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. പാ​ക്കി​സ്ഥാ​നി​ൽ പ്ര​തി​വ​ർ​ഷം ആ​യി​ര​ത്തി​ല​ധി​കം ന്യൂ​ന​പ​ക്ഷ പെ​ൺ​കു​ട്ടി​ക​ൾ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ബാ​ല​വി​വാ​ഹ​ങ്ങ​ൾ​ക്കും ഇ​ര​യാ​കു​ന്നു​ണ്ടെ​ന്നാ​ണു ക​ണ​ക്കു​ക​ൾ.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ​രാ​നി​രി​ക്കു​ന്ന കോ​ട​തി​വി​ധി ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്.
മ​രി​യ​യു​ടെ കേ​സി​ലു​ണ്ടാ​കു​ന്ന അ​നു​കൂ​ല വി​ധി, രാ​ജ്യ​ത്ത് ഇ​ത്ത​രം ക്രൂ​ര​ത​ക​ൾ നേ​രി​ടു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​നു​ള്ള വ​ലി​യൊ​രു മാ​തൃ​ക​യാ​യി മാ​റു​മെ​ന്ന് എ​ഡി​എ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ​യ​റ​ക്‌​ട​ർ കെ​ൽ​സി സോ​ർ​സി പ​റ​ഞ്ഞു.


യൂ​ണി​സെ​ഫി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഈ ​ദ​ശ​ക​ത്തി​ൽ ലോ​ക​മെ​മ്പാ​ടു​മാ​യി ഏ​ക​ദേ​ശം പ​ത്തു കോ​ടി പെ​ൺ​കു​ട്ടി​ക​ളാ​ണ് ബാ​ല​വി​വാ​ഹ ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. കോ​വി​ഡ് മ​ഹാ​മാ​രി​ക്കു പി​ന്നാ​ലെ​യു​ണ്ടാ​യ ദാ​രി​ദ്ര്യ​വും വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ കു​റ​വു​മാ​ണ് ഈ ​നി​ര​ക്ക് വ​ർ​ധി​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ കോ​ട​തി​യു​ടെ വ​രാ​നി​രി​ക്കു​ന്ന പു​നഃ​പ​രി​ശോ​ധ​നാ വി​ധി ഏ​റെ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്

Latest News

Corehub Up